അശ്വതിക്കും കമലിനും നാടി​െൻറ അന്ത്യാഞ്​ജലി

പാപ്പിനിശ്ശേരി: വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ മരിച്ച . പാപ്പിനിശ്ശേരി ധർമക്കിണറിനടുത്ത് താമസിക്കുന്ന ടി.കെ ഹൗസിൽ വിനോദ് കുമാറി​െൻറ മകൻ കമൽകുമാറും പാപ്പിനിശ്ശേരി ഇ.എം.എസ് റോഡിലെ പുതിയപുരയിൽ രമേശ​െൻറ മകൾ പി.പി. അശ്വതിയുമാണ് നാടി​െൻറ നൊമ്പരമായി ജീവൻ വെടിഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് മൂേന്നാടെ മൃതേദഹങ്ങൾ പോസ്റ്റ്േമാർട്ടത്തിനുശേഷം ഇരുവരുടെയും വസതിയിൽ എത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. തീയ്യ സമുദായത്തിൽപെട്ട അശ്വതിയുടെയും കുറവസമുദായത്തിൽപെട്ട കമലി​െൻറയും പ്രണയം സമൂഹവും വീട്ടുകാരും അംഗീകരിക്കില്ലെന്ന വിശ്വാസം ഇരുവരെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നാണ് നിഗമനം. കമലി​െൻറ മൃതദേഹം തായാട്ട് ശങ്കരൻ വായനശാലയിൽ പൊതുദർശനത്തിനുവെച്ചു. ശേഷം, തോട്ടട കണ്ണോത്തുംചാലിലെ കുടുംബശ്മശാനത്തില്‍ സംസ്കരിച്ചു. അശ്വതിയുടെ മൃതദേഹം ഹാജിറോഡിലെ പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിൽ പോകണമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ അശ്വതി തിരിച്ചെത്തിയില്ലെന്നുകാണിച്ച് അമ്മാവൻ വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമൽകുമാറിനെയും കാണാതായ വിവരം ലഭിച്ചത്. മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ഇരിട്ടി മേഖലയിലുള്ളതായി പൊലീസിന് സൂചന ലഭിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ശശിപ്പാറ വ്യൂപോയൻറിന് താഴെയുള്ള വനാന്തരത്തിലെ കൊക്കയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.