കല്യാശ്ശേരി: കെൽട്രോണിൽനിന്ന് മേയ് 31ന് ഒരുവിഭാഗം ജീവനക്കാർ വിരമിക്കുന്ന മാസത്തെ ശമ്പളംപോലും വാങ്ങാതെ പടിയിറങ്ങി. സ്ഥാപനത്തിൽ നടപ്പാക്കിയ ശമ്പളപരിഷ്കരണം ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ കവരുന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇത് പരിഹരിക്കുമെന്ന് നിരവധിതവണ മന്ത്രിയടക്കം ഉറപ്പുനൽകിയിട്ടും പരിഹരിക്കാത്തതിനെ തുടർന്നാണ് ഒരുവിഭാഗം ജീവനക്കാർ വിരമിക്കുന്ന മാസത്തെ ആനുകൂല്യം വാങ്ങാതെ കമ്പനി വിട്ടത്. ഇതുകൂടാതെ ജീവനക്കാർക്ക് അർഹതപ്പെട്ട പ്രമോഷൻ നൽകാതെ മാനേജ്മെൻറ് ദ്രോഹനടപടി തുടരുകയാണെന്നും വിവിധ കെൽട്രോൺ സംഘടനകൾ ചൂണ്ടിക്കാട്ടി. കമ്പനി, വിരമിക്കൽ ജീവനക്കാർക്ക് ഒരുക്കിയ യാത്രയയപ്പ് പരിപാടിയും ഇതേ കാരണത്താൽ ഒരുവിഭാഗം ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.