അഴീക്കോട്: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വയോജന - ഭിന്നശേഷി വിഭാഗക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. 2017 - 18 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ജീവിതശൈലീ രോഗങ്ങളാലും ശാരീരിക വൈകല്യങ്ങളാലും പ്രയാസപ്പെടുന്നവർക്കാണ് വീൽചെയറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്തത്. തുറമുഖ - പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. കെ.എം. ഷാജി എം.എൽ.എ അധ്യക്ഷത വഹിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. സപ്ന, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. ലത, ബ്ലോക്ക് പഞ്ചായത്തംഗം ഡി. ബിന്ദു, അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സന്തോഷ്, എം.എൻ. രവീന്ദ്രൻ, എം. പ്രഭാകരൻ, കെ.വി. ഹാരിസ്, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.