കണ്ണൂർ: കണ്ണൂർ ആംഡ് റിസർവ് പൊലീസ് ക്യാമ്പിന് ഇപ്പോൾ ഒരു ചന്തമൊക്കെയുണ്ട്. തലയെടുപ്പായി കവാടത്തിന് തലശ്ശേരി കോട്ടയുടെ മുഖച്ഛായ, കൂടെ ബ്രിട്ടീഷ് സൈനികർ ഉപയോഗിച്ചിരുന്നതുപോലത്തെ പീരങ്കിയും. പൊലീസുകാരുടെ കരവിരുതിൽ തന്നെയാണ് ആംഡ് റിസർവിന് പുത്തൻമുഖമൊരുങ്ങിയത്. ജില്ല പൊലീസ് ആസ്ഥാനത്തെ മോടി പിടിപ്പിക്കുന്നതിെൻറ ഭാഗമായി തലശ്ശേരി കോട്ടയുടെ മോഡൽ ഒരുക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് ക്വാർട്ടർ മാസ്റ്റർ സബ് ഇൻസ്പെക്ടർ വി.കെ. പ്രദീപായിരുന്നു. ജില്ല പൊലീസ് മേധാവി അനുമതി നൽകി. അദ്ദേഹം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവർത്തനം തുടങ്ങുകയും ചെയ്തു. ശിൽപകലയിലും നിർമാണപ്രവൃത്തികളിലും വൈദഗ്ധ്യമുള്ള പ്രദീപിനെ സഹായിക്കുന്നതിനായി സിവിൽ പൊലീസ് ഒാഫിസർമാരായ ബിസാന്ത്, ജിജീഷ്, സജിത്ത് എന്നിവരും തയാറായി. പൊലീസ് ജോലിയുടെ തിരക്കുകൾക്കിടയിൽ കിട്ടുന്ന ഇടവേളകളിലായിരുന്നു നിർമാണം. 1849ൽ ഉപയോഗിച്ച യഥാർഥ പീരങ്കിയുടെ ഭാഗങ്ങൾ ചേർത്തുവെച്ചാണ് പീരങ്കി നിർമിച്ചത്. എസ്.െഎ പ്രദീപ് വിരമിക്കുന്ന ദിനമായ വ്യാഴാഴ്ച നടന്ന ചടങ്ങിൽതന്നെ കവാടത്തിെൻറ ഉദ്ഘാടനം എസ്.പി ജി. ശിവവിക്രം നിർവഹിക്കുകയുംചെയ്തു. എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് ടി.വി. സാഗുൽ, ഡിവൈ.എസ്.പി പി.പി. സദാനന്ദൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.