ചക്കരക്കല്ല്: തപാൽമേഖലയിലെ ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്ന് െഎ.എൻ.ടി.യു.സി ധർമടം റീജനൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.വി. ശശീന്ദ്രൻ േയാഗം ഉദ്ഘാടനം ചെയ്തു. റീജനൽ പ്രസിഡൻറ് കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ടി.പി. സൻജയ്, മുരിങ്ങേരി ബാലൻ, വി.വി. മുകുന്ദൻ, കെ. അനീഷ്ബാബു, കെ. രഞ്ജിത്ത്, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കണ്ണൂർ: ജി.ടി.ടി.െഎ (മെൻ) കണ്ണൂരിൽ പ്രൈമറി അധ്യാപകെൻറ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം ജൂൺ നാലിന് രാവിലെ 11ന്. കെടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.