ചക്കരക്കല്ല്: ലോക പുകവലിവിരുദ്ധ ദിനത്തിൽ റീജനൽ അസോസിയേഷൻ ഓഫ് മെഡിക്കൽ ലബോറട്ടറിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. 'പുകവലിക്കൂ, സമ്മാനം നേടൂ' എന്ന വിചിത്ര പോസ്റ്റർ വിതരണം ചെയ്തത് ജനങ്ങളിൽ കൗതുകമുണർത്തി. ചക്കരക്കല്ല് എ.എസ്.ഐ കനകരാജൻ ഉദ്ഘാടനം ചെയ്തു. ഷബീർ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സി. മുസമ്മിൽ, കെ. സിബിൻ, എം. ഫർഹാൻ, ടി. നിധിൻ, കെ. കിരൺ എന്നിവർ സംസാരിച്ചു. വിഡിയോ പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.