​ലോറിക്ക് പിന്നിൽ ബസിടിച്ച് ബസ്​ യാത്രക്കാരന് പരിക്കേറ്റു

കൂത്തുപറമ്പ്: കുട്ടിക്കുന്നിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബസിടിച്ച് ബസ് യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞദിവസം രാവിലെ 10.30ഒാടെ കുട്ടിക്കുന്ന് ബസ്സ്റ്റോപ്പിനടുത്താണ് അപകടം സംഭവിച്ചത്. മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ അതേഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ബസി​െൻറ മുൻഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങൾ നീക്കംചെയ്തു. അപകടത്തെ തുടർന്ന് ഏറെനേരം മട്ടന്നൂർ - കൂത്തുപറമ്പ് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.