ബൈക്കിന് തീപിടിച്ചു

കൂത്തുപറമ്പ്: ടൗണിലെ െപട്രോൾ പമ്പിൽ ബൈക്കിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചയോടെ കൂത്തുപറമ്പ് പാലത്തുങ്കരയിലുള്ള പെട്രോൾപമ്പിലാണ് സംഭവം. പാച്ചപ്പൊയ്ക സ്വദേശി നൗഫലി​െൻറ പൾസർ ബൈക്കിനാണ് തീപിടിച്ചത്. പെട്രോൾ പമ്പ് ജീവനക്കാർ ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.