കാസർകോട്: എസ്.കെ.എസ്.എസ്.എഫ് റമദാൻ കാമ്പയിെൻറ ഭാഗമായി ശനിയാഴ്ച മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ജില്ലതല നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ ബസ്സ്റ്റാൻഡ് സ്പീഡ് വേ ഗ്രൗണ്ട് ഖത്തർ ഇബ്രാഹിം ഹാജി നഗറിലാണ് പരിപാടി. ശംസുൽ ഉലമ അവാർഡിന് ജില്ല സെക്രേട്ടറിയറ്റ് യോഗം ഇബ്രാഹിം ഫൈസി ജെഡിയാറിനെ തെരഞ്ഞെടുത്തു. വാർത്തസമ്മേളനത്തിൽ ബേർക്ക അബ്ദുല്ല ഹാജി, താജുദ്ദീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജെ, ഷറഫുദ്ദീൻ കുണിയ, യൂനുസ് ഫൈസി കാക്കടവ്, ഇർഷാദ് ഹുദവി ബെദിര, സിദ്ദീഖ് ബെളിഞ്ചം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.