ടിപ്പര്‍ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മട്ടന്നൂര്‍: നിര്‍മാണസാമഗ്രികളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി റോഡിടിഞ്ഞ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കല്ലേരിക്കര എല്‍.പി സ്‌കൂളിനുസമീപം എം. വിജയ​െൻറ വീട്ടുമുറ്റത്താണ് മറിഞ്ഞത്. വീടിന് പിറകിലുള്ള റോഡിലൂടെ ജല്ലിയുമായി പോകുന്നതിനിടെ റോഡ് ഇടിയുകയായിരുന്നു. ടിപ്പര്‍ ലോറി തലകീഴായിമറിഞ്ഞെങ്കിലും ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.