ബാലേട്ടൻ ഇനി ഒാർമകളിൽ

കൊട്ടിയൂര്‍: പ്രകൃതിയോടിണങ്ങി വ്യത്യസ്തജീവിതം നയിച്ച കൊട്ടിയൂരുകാരുടെ രാമബാലനെന്ന ബാലേട്ടന്‍ ഓർമയായി. പേരാവൂര്‍ തെരു സ്വദേശിയായ തെവരായില്‍ രാമബാലന്‍ നാലുപതിറ്റാണ്ട് കാലംകൊണ്ട് കൊട്ടിയൂരി​െൻറ സ്വന്തമായി മാറുകയായിരുന്നു. മുടി നീട്ടിവളര്‍ത്തി ഒറ്റമുണ്ടുടുത്ത് കൊട്ടിയൂരിലെ സ്ഥിരം കാഴ്ചയായിരുന്നു അദ്ദേഹം. പന്ത്രണ്ടോളം ഭാഷകളില്‍ പാണ്ഡിത്യമുള്ള ബാലൻ എഴുത്തിനും വായനക്കുമായാണ് സമയം െചലവഴിച്ചിരുന്നത്. സ്വന്തം പേരിലല്ലാതെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നീണ്ടുനോക്കി ടൗണിലെ ഒറ്റമുറിയിലായിരുന്നു താമസം. അന്യഭാഷക്കാരായ ആളുകള്‍ കൊട്ടിയൂരിലെത്തിയാല്‍ കൊട്ടിയൂര്‍ നിവാസികള്‍ക്കിടയിലെ ദ്വിഭാഷികൂടിയായിരുന്നു ബാലൻ. അടുത്തിടെ കാലില്‍ വ്രണംബാധിച്ച് അവശനിലയിലായ ഇദ്ദേഹത്തെ നാട്ടുകാരാണ് തെറ്റുവഴി മരിയ ഭവനിലെത്തിച്ചത്. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് വിയോഗം. വ്യാഴാഴ്ച ഉച്ച 2.30ഒാടെ മരിയ ഭവനില്‍നിന്ന് കൊട്ടിയൂര്‍ ടൗണിലെത്തിച്ച മൃതദേഹം ടൗണില്‍ പൊതുദര്‍ശനത്തിനുെവച്ചു. അഡ്വ. സണ്ണിജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പൻ, വൈസ് പ്രസിഡൻറ് റോയി നമ്പുടാകം തുടങ്ങിയവർ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ചിറ്റാരിപറമ്പിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.