ഇരിട്ടി: തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി ഇരിട്ടിയിൽ നിർമിക്കുന്ന പുതിയ പാലം പൈലിങ് പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പഴശ്ശി അണക്കെട്ടിെൻറ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് പൈലിങ് സുരക്ഷക്കായൊരുക്കിയ മൺതിട്ട ഇളകിയെങ്കിലും പ്രവൃത്തിക്ക് തടസ്സമുണ്ടായില്ല. കാലവർഷം മുന്നിൽക്കണ്ട് പാലത്തിെൻറ ഇരുഭാഗത്തെയും പൈലിങ് ഒരേസമയം നടത്താതെ ഒരുഭാഗത്ത് കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് നിർമാണം തുടരുകയാണ്. മഴ കനത്തതോടെ കഴിഞ്ഞദിവസമാണ് പഴശ്ശി ജലസംഭരണി ഷട്ടർ തുറന്നത്. കഴിഞ്ഞവർഷം പാലം നിർമിക്കുന്നതിെൻറ ഭാഗമായി ശക്തമായ മഴയിൽ പൈലിങ് ഒഴുകിപ്പോയിരുന്നു. ഇത്തവണ അത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിെൻറ ഭാഗമായി 53 കിലോമീറ്റർ റോഡും ഏഴു പാലങ്ങളുമാണ് നിർമിക്കുന്നത്. ഇതിൽ ഉളിയിൽ പാലം മാത്രമാണ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.