ഇരിട്ടി: റഷ്യയിൽ ലോക ഫുട്ബാൾ മാമാങ്കത്തിൽ പന്തുരുളാൻ ദിവസങ്ങളെണ്ണി കാത്തുനിൽക്കുകയാണ് നാടും നഗരവും. കൊച്ചുകവലകളിലും പട്ടണങ്ങളിലും ആരവമുയർന്നു. ഇഷ്ടടീമിെൻറ മഹത്ത്വം വർണിച്ചുള്ള കൂറ്റൻ ബോർഡുകൾ നാടുനീെള ഉയർന്നുകഴിഞ്ഞു. ബ്രസീൽ, അർജൻറീന, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളുടെ ബോർഡുകളാണ് പ്രധാനമായും ഉയർത്തിയിട്ടുള്ളത്. വാഹനങ്ങളിലും ഇഷ്ട ടീമിെൻറ ലോഗോകൾ പതിച്ചുതുടങ്ങിയിട്ടുണ്ട്. മലയോരത്തെ വിവിധമേഖലകളിൽ സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ വലിയ സ്ക്രീനുകളിൽ മത്സരം പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.