ന്യൂഡൽഹി: ആധാർ കാർഡ് ദുരുപയോഗം തടയുന്നതിെൻറ ഭാഗമായി െകാണ്ടുവരുന്ന വെർച്വൽ െഎ.ഡി സംവിധാനം നടപ്പാക്കുന്നതിന് സേവനദാതാക്കൾക്കും ബാങ്ക്, ടെലികോം ഏജൻസികൾക്കും നൽകിയിരുന്ന സമയപരിധി ഒരുമാസം കൂടി നീട്ടി. ജൂൺ ഒന്നിൽനിന്ന് ജൂലൈ ഒന്നിലേക്കാണ് നീട്ടി നൽകിയത്. ഉപയോക്താവിെൻറ 12 അക്ക ആധാർ നൽകുന്നതിനു പകരം 16 അക്ക നമ്പർ ഉപയോഗിക്കാനുള്ള സംവിധാനമാണ് വെർച്വൽ െഎ.ഡിയിലൂടെ ഉദ്ദേശിക്കുന്നത്. ആധാർ നൽകുന്ന സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി വെർച്വൽ െഎ.ഡി നേടാം. ഒാേരാ തവണയും പുതിയത് എടുക്കുേമ്പാൾ പഴയത് റദ്ദാവുകയും ചെയ്യും. 2018 ജൂൺ ഒന്നോടെ ഇത് നിർബന്ധമായും നടപ്പാക്കണമെന്നായിരുന്നു നേരത്തെ ഏജൻസികൾക്ക് നൽകിയിരുന്ന നിർദേശം. എന്നാൽ, കൂടുതൽ സമയം ആവശ്യമുണ്ടെന്ന ഇവരുടെ അഭ്യർഥനയെ തുടർന്ന് ഒരു മാസത്തേക്കുകൂടി സമയം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.