പയ്യന്നൂർ: സംഗീതകുലപതികൾ തെളിച്ച പാതയിൽനിന്ന് വ്യതിചലിക്കാതെ കറതീർന്ന ആലാപനത്തോടെ ഗായകൻ ഒ.എസ്.ടി എന്ന ഒ.എസ്. ത്യാഗരാജൻ പാടി നിറഞ്ഞപ്പോൾ തുരീയം സംഗീതത്തിെൻറ രണ്ടാം ദിനം ധന്യം. കൃതികളുടെയും രാഗങ്ങളുടെയും തെരഞ്ഞെടുപ്പിൽ കണിശത പുലർത്തിയ ഒ.എസ്.ടി പരിചിതകൃതികൾ പാടുന്നതിനൊപ്പം ഗൗരവപൂർണമായ രാഗങ്ങളും കൃതികളും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. പാരമ്പര്യത്തിൽനിന്ന് വ്യതിചലിക്കാതെയുള്ള രാഗസഞ്ചാരം പ്രേക്ഷകർക്ക് അനന്യ സംഗീതസദ്യയായി. വയലിൻ തന്ത്രികളിൽ ഭാവവിസ്മയം തീർത്ത് വി.വി. രവി പാട്ടിന് തണലായപ്പോൾ പ്രായം തെല്ലും തടസ്സമാകാതെ മൃദംഗത്തിെൻറ തോൽപുറത്ത് രാഗപ്പെരുമഴ തീർക്കുകയായിരുന്നു മന്നാർഗുഡി ഈശ്വർ. ഉഡുപ്പി ശ്രീധറുടെ ഘടവാദനവും ഒ.എസ്.ടിയുടെ പാട്ടിനെ ശക്തമാക്കി. മൂന്നാം ദിനമായ വെള്ളിയാഴ്ച ഹരികുമാർ ശിവെൻറ വയലിൻ കച്ചേരിയാണ്. തൃശൂർ ബി. ജയറാം (മൃദംഗം), കലേഷ് രാധാകൃഷ്ണൻ (തകിൽ) എന്നിവർ മേളമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.