പയ്യാവൂർ: വനിതാ സഹകരണസംഘത്തിെൻറ പയ്യാവൂർ വില്ലേജ് ഓഫിസിന് സമീപം നവീകരിച്ച ഓഫിസ് ഉദ്ഘാടനം കെ.സി. ജോസഫ് എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡൻറ് മോളി ജോൺ ഇളംപ്ലാലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡെയ്‌സി ചിറ്റൂപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് സഹകരണസംഘം അസി. രജിസ്ട്രാർ ശശിധരൻ കാട്ടൂർ ആദ്യനിക്ഷേപം സ്വീകരിച്ചു. ശ്രീകണ്ഠപുരം സഹകരണസംഘം യൂനിറ്റ് ഇൻസ്‌പെക്ടർ കെ. സതീഷ് കുമാർ ആദ്യവായ്പ നൽകി. ടി.പി. അഷ്‌റഫ്, വത്സല സാജു, ദേവസ്യ മേച്ചേരി, ചാക്കോ മുല്ലപ്പള്ളിൽ, ജോയി പുന്നശ്ശേരിമലയിൽ, കെ. മോഹനൻ, ടെൻസൺ ജോർജ് കണ്ടത്തിൻകര, കെ. പ്രദീപൻ, ലിസി ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.