kn mt1 ഇഫ്​താർ സംഗമവും റിലീഫ്​ വിതരണവും

ആലക്കോട്: കരുവഞ്ചാൽ മുസ്ലിം വെൽഫെയർ കമ്മിറ്റി ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും റിലീഫ് വിതരണവും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കരുവഞ്ചാൽ ജുമാമസ്ജിദ് ഖതീബ് അബ്ദുൽബാരി ഫൈസി അധ്യക്ഷത വഹിച്ചു. ചെറുപുഷ്പം പള്ളിവികാരി ഫാ. മാത്യു പാലമറ്റം, പി.എസ്. അബ്ദുറഷീദ്, എം.എം. ഷജിത്ത്, എം.ആർ. റഷീദ്, െജയിംസ് പുത്തൻ പുര, സി.കെ. അബ്ദു, കെ. മുസ്തഫ, കെ. അബ്ദുൽറഷീദ്, കെ. സിദ്ദീഖ്, കെ.വി. സുബൈർ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം ആലക്കോട്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2017 - 18 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. ലത ഉദ്ഘാടനം ചെയ്തു. കരുവഞ്ചാൽ ഡിവിഷനിൽ രണ്ടു പേർക്കാണ് വാഹനം നൽകിയത്. ചടങ്ങിൽ വൈസ് പ്രസിഡൻറ് വി.പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പറയൻകുഴി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റഹീം, ജീജ, മുൻ ജില്ല പഞ്ചായത്ത് അംഗം മോളി ജോസഫ്, സജി കുറ്റിയാണിമറ്റം, എം. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. മഴക്കാല ടാപ്പിങ്ങിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു ആലക്കോട്: മഴക്കാലത്ത് റബർ ടാപ്പിങ് നടത്താൻകഴിയുന്ന റെയിൻ ഗാർഡിങ് ഉപകരണങ്ങൾ ചെറുകിടക്കാർക്ക് സൗജന്യമായി വിതരണം ചെയ്തു. വായാട്ടുപറമ്പ് റബർ ഉൽപാദകസംഘം (ആർ.പി.എസ്) പ്രസിഡൻറ് സിറിയക് കരിമുണ്ടക്കൽ, കർഷകൻ ജോസഫ് തൈത്തോട്ടുങ്കലിന് നൽകി ഉദ്ഘാടനം ചെയ്തു. ബേബി മുളവേലിപ്പുറത്ത്, തോമസ് മേവട, എം.പി. േജായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.