ചെറുതാഴം ഗവ. ഹയർസെക്കൻഡറിയിൽ 16 ക്ലാസ്‌ ലൈബ്രറികൾ

പയ്യന്നൂർ: മൺമറഞ്ഞ മലയാള സാഹിത്യകാരന്മാരുടെ ഓർമക്കായി 16 ക്ലാസ് ലൈബ്രറികൾ ഒരേദിവസം ഉദ്ഘാടനം ചെയ്യുന്നു. ചെറുതാഴം ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൺമറഞ്ഞ 16 സാഹിത്യനായകരുടെ പേരിൽ 16 ക്ലാസ് ലൈബ്രറികൾ തുടങ്ങുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ തുടങ്ങി ഒ.എൻ.വി കുറുപ്പ് വരെയുള്ള എഴുത്തുകാരുടെ പേരാണ് നൽകിയത്. കുട്ടികളെ വായനലോകത്തേക്ക് നയിക്കുന്നതോടൊപ്പം മലയാളത്തി​െൻറ എഴുത്തുകാരെ പഠിക്കുക എന്നതുകൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. ഓരോ ക്ലാസ് ലൈബ്രറിയുടെയും പേരിലുള്ള എഴുത്തുകാരുടെ കൃതികൾ അതത് ക്ലാസുകൾ കണ്ടെത്തുക, എഴുത്തുകാരുടെ ജീവചരിത്ര കുറിപ്പുകൾ തയാറാക്കൽ, ചോദ്യോത്തര പംക്തി തയാറാക്കൽ, കൃതികളുടെ ആസ്വാദനക്കുറിപ്പ് തയാറാക്കൽ, പതിപ്പുകളുടെ നിർമാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഓരോ ലൈബ്രറിയുടെ നേതൃത്വത്തിലും നടത്തും. വെള്ളിയാഴ്ച പ്രവേശനോത്സവത്തോടനുബന്ധിച്ച് ചെറുകഥാകൃത്ത് ഹരിദാസ് കരിവെള്ളൂർ ക്ലാസ് ലൈബ്രറികൾ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.