പയ്യന്നൂർ: കൈതപ്രം പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിെൻറ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായ സാംസ്കാരിക സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വാസുദേവപുരം ക്ഷേത്രപരിസരത്ത് നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. ക്രോസ് കൺട്രി മത്സരത്തിൽ വിജയികളായവർക്ക് എം. പത്മനാഭൻ നമ്പൂതിരി ഉപഹാരം നൽകും. വായനശാലയുടെ ആദ്യകാല പ്രവർത്തകരായ സി.വി. ദാമോദര വാര്യർ, എടക്കാട് ശംഭു നമ്പൂതിരി, കെ. ഈശ്വരൻ നമ്പൂതിരി, ഋഷികേശൻ നമ്പൂതിരി, വായനശാലക്ക് സൗജന്യമായി സ്ഥലം നൽകിയ കെ.ജി. ബാലഗോപാലൻ എന്നിവരെ ആദരിക്കും. രാത്രി ഏഴിന് തളിപ്പറമ്പ് തപസ്യ സ്കൂൾ ഓഫ് ഡാൻസിെൻറ സഹകരണത്തോടെ കൈരളി നഴ്സറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന നൃത്താഞ്ജലി, ബാലവേദി ഒരുക്കുന്ന കലാസന്ധ്യ, വനിതാവേദിയുടെ തിരുവാതിര, യുവജനവേദി അവതരിപ്പിക്കുന്ന സ്കിറ്റ് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.