നിയമസഹായ അദാലത്ത്

പയ്യന്നൂർ: നിയമസഹായം വീട്ടുപടിക്കൽ എത്തിക്കുന്നതി​െൻറ ഭാഗമായി ജില്ല ലീഗൽ സർവിസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി എന്നിവ സംയുക്തമായി നഗരസഭയുടെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി പയ്യന്നൂർ നഗരസഭ ഹാളിലും കണ്ടങ്കാളി സാംസ്കാരിക നിലയത്തിലും സഞ്ചരിക്കുന്ന പ്രശ്നപരിഹാര സംവിധാനം സംഘടിപ്പിച്ചു. സർക്കാറി​െൻറ വിവിധ വകുപ്പുകൾ, സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയുള്ള പരാതികൾ അദാലത്തിൽ പരിഗണിച്ചു. 30ന് രാവിലെ 10ന് നഗരസഭ ഹാളിൽ സബ് ജഡ്ജി സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. കെ.പി. ജ്യോതി, പി.പി. ദാമോദരൻ, വി.കെ.എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു. വി.ആർ.വി. ഏഴോം ക്ലാസെടുത്തു. അഡ്വ. സന്തോഷ് കുമാർ, പി. ലേഖ, പി.എൻ. ഷോളി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.