മട്ടന്നൂര്‍: എടയന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിനു സമീപത്തെ കെ. നിജിൽ (17) കരുണയുള്ളവരുടെ സഹായവും കാത്ത്കഴിയുകയാണ്. സഹപാഠികളെപ്പോലെ ഏറെനേരമിരുന്ന് പഠിക്കാനും ഓടിച്ചാടിക്കളിക്കാനും അവന് കഴിയില്ല. സ്‌കോളിയോസിസ് രോഗവും ഹൃദയത്തിെൻറ സ്ഥാനം പരസ്പരം മാറി വാള്വിെൻറ അറകള്‍ പരസ്പരം മാറുകയും ചെയ്ത അപൂർവ രോഗമാണ് നിജിലിന്. ഏറെനേരമിരുന്നാല്‍ വേദന തുടങ്ങും. ഓടാനും ചാടാനും ശ്രമിച്ചാല്‍ ശരീരമാകെ നുറുങ്ങുന്ന കടുത്തവേദന തിന്നണം. മലര്‍ന്നും ചെരിഞ്ഞും കിടക്കാനാകില്ല. ജനിതകപ്രശ്‌നവും കാത്സ്യത്തിെൻറ കുറവും രോഗതീവ്രത വർധിപ്പിക്കുന്നു. 15 ലക്ഷം രൂപ മരുന്നിന് മാത്രം ചെലവായി. ഏഴുലക്ഷം ബാങ്കില്‍ ഇതിനകം കടമുണ്ട്. ഹൃദയവാള്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നട്ടെല്ലിനുള്ള ചികിത്സയും നടത്തിയാൽ പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാൽ, ഇതിന് 35 ലക്ഷം രൂപയോളം ചെലവുവരും. രോഗംകാരണം പരാധീനതയിലാണ് ഗുംട്ടികട നടത്തുന്ന പിതാവ് സി.വി. നളിനാക്ഷനും മാതാവ് എ.കെ. ശ്രീജയും നയിക്കുന്നത്. എടയന്നൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുകയാണ് നിജില്‍. എസ്.എസ്.എല്‍.സിക്ക് 85 ശതമാനം മാര്‍ക്ക് നേടിയ നിജിലിന് പരസഹായമില്ലാതെ തൊട്ടടുത്ത സ്‌കൂളില്‍ പോകാനാവില്ല. മകനെ കൈപിടിച്ച് അച്ഛന്‍ നളിനാക്ഷന്‍ സ്‌കൂളിലെത്തിക്കും. അഞ്ചു വയസ്സുകാരിയായ ഒരു സഹോദരിയുമുണ്ട്. കുടുംബത്തെ സഹായിക്കാനായി കീഴല്ലൂര്‍ പഞ്ചായത്ത് അംഗം സി. ജസീല, എന്‍.കെ. അനിത എന്നിവരുടെ നേതൃത്വത്തില്‍ കെ. റിയാസ് കണ്‍വീനറായി ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നളിനാക്ഷെൻറ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് കണ്ണൂര്‍ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0133053000028717 (ഐ.എഫ്.എസ് കോഡ്: SIBIL0000133). ഫോൺ: 8089972281, 9847942581, 9446181512.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.