വണക്കമാസ സമാപനം

മാഹി: കന്യാമറിയത്തോടുള്ള വണക്കമാസത്തി​െൻറ സമാപനദിനം മാഹി സ​െൻറ് സ​െൻറ് തെരേസാ തീർഥാടനകേന്ദ്രത്തിൽ ആചരിച്ചു. ജപമാല, സാഘോഷ ദിവ്യബലി, ജപമാല റാലി എന്നിവയുണ്ടായി. ഫാ. ഹെൽവെസ്റ്റർ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജെറോം ചിങ്ങന്തറ, ഫാ. ജിതിൻ ജോൺ എന്നിവർ സഹകാർമികരായിരുന്നു. ഫാ. ജോസ് യേശുദാസൻ, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കുടുംബ യൂനിറ്റുകളും സംഘടനകളും സമിതികളും റാലിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.