കേളകം: കെ.എസ്.ആർ.ടി.സി സമയക്രമത്തിൽ മാറ്റം വരുത്തിയത് ദീർഘദൂര യാത്രക്കാർക്ക് ദുരിതമാകുന്നു. പുലർച്ച പാൽചുരം-തലശ്ശേരി-കോഴിക്കോട് റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സമയ ക്രമത്തിലാണ് മാറ്റം വരുത്തിത്. ഈ ബസിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. കൊട്ടിയൂർ പാൽചുരത്തുനിന്നും പുലർച്ച 4.20ന് പുറപ്പെട്ട് 6.20 തലശ്ശേരിയിലെത്തി 8.20ന് കോഴിക്കോട് എത്തിച്ചേരും. എന്നാൽ, ഇപ്പോൾ 6.20ന് തലശ്ശേരിയിൽ എത്തുന്ന ബസ് കോഴിക്കോേട്ടക്ക് പുറപ്പെടുന്നത് 6.45ന് മാത്രമാണ്. കോഴിക്കോട്ട് എത്തുന്നത് ഒമ്പതുമണിക്ക് ശേഷവും. കോഴിക്കോട് മെഡിക്കൽ കോളജ്, മറ്റ് കോളജുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി ആളുകളാണ് നിത്യേന ഈ ബസിനെ ആശ്രയിച്ചിരുന്നത്. പുലർച്ച ട്രെയിൻ സമയത്തിന് മുമ്പ് കോഴിക്കോെട്ടത്താനുള്ള ഏക മാർഗമായിരുന്നു ബസ്. നിത്യേന 12000 രൂപയിലധികം കലക്ഷൻ ഉണ്ടായിരുന്ന റൂട്ടിലെ സമയമാറ്റം സ്വകാര്യ ബസുകളെ സഹായിക്കാനാെണന്ന ആരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.