കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (െഎ.ടി.ഇ.സി ഉൾപ്പെടെ) നാലും രണ്ടും സെമസ്റ്റർ എം.സി.എ (െറഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്-ജൂലൈ 2018) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ മൂന്ന്, 17 തീയതികളിൽ ആരംഭിക്കും. നാലാം സെമസ്റ്റർ എം.സി.എയുടെ ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ആഗസ്റ്റ് ഒന്നു മുതൽ നാലുവരെയും 160 രൂപ പിഴയോടെ ഏഴുവരെയും സമർപ്പിക്കാം. രണ്ടാം സെമസ്റ്റർ എം.സി.എയുടെ ഒാൺലൈൻ അേപക്ഷകൾ പിഴകൂടാതെ ആഗസ്റ്റ് ഏഴു മുതൽ 10വരെയും 160 രൂപ പിഴയോടെ 14വരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം എ.പി.സി, ചലാൻ എന്നിവ യഥാക്രമം ആഗസ്റ്റ് ഒമ്പത്, 17 തീയികൾക്കകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. 2013 അഡ്മിഷനും അതിനുമുമ്പ് അഡ്മിഷൻ നേടിയ സപ്ലിമെൻററി വിദ്യാർഥികൾ (രണ്ടു സപ്ലിമെൻററി ചാൻസ് ഉപയോഗിച്ചവർ) 5000 രൂപ സർവകലാശാല ഫണ്ടിൽ അടച്ച് റീ രജിസ്റ്റർ ചെയ്യേണ്ടതും ഒാരോ പേപ്പറിനും 1750 രൂപ അടക്കേണ്ടതുമാണ്. പരീക്ഷാഫീസ് ഇപ്രകാരമാണ്. തിയറി െറഗുലർ 180 രൂപ (സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് 210), പ്രാക്ടിക്കൽ 190 (സപ്ലിമെൻററി/ ഇംപ്രൂവ്മൻറ് 210), പ്രോജക്ട്/ ഡിസർേട്ടഷൻ 505, വൈ 140, മാർക്ക്ലിസ്റ്റ് 65, സി.വി ക്യാമ്പ് ഫീസ് 160, ആപ്ലിക്കേഷൻ ഫോറം 45 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.