വയൽക്കിളികളെ കേന്ദ്രമന്ത്രി ചർച്ചക്ക് വിളിച്ചു

തളിപ്പറമ്പ്: വയൽക്കിളി പ്രവർത്തകരെ ചർച്ചക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. കീഴാറ്റൂർ വയൽ വഴിയുള്ള ദേശീയപാത ബൈപാസ് അലെയിൻമ​െൻറ് താൽക്കാലികമായി റദ്ദാക്കിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് വയൽക്കിളികളെ അടിയന്തര ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചത്. ആഗസ്റ്റ് മൂന്നിന് ഉച്ചക്ക് ഒന്നിന് മന്ത്രി നിതിൻ ഗഡ്കരി വയൽക്കിളി പ്രവർത്തകരുമായി ബൈപാസ് സംബന്ധിച്ച് ചർച്ച നടത്തും. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ മൂന്നംഗസംഘത്തിനാണ് മന്ത്രിയെ കാണാൻ ക്ഷണം ലഭിച്ചത്. മന്ത്രിയുമായി നടത്തുന്ന ചർച്ചകൾക്കുശേഷം അനുകൂല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. രണ്ടിന് വയൽക്കിളി സംഘം ഡൽഹിയിലേക്ക് പുറപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.