\S്​എൻ. ചന്ദ്രൻ വീണ്ടും റബ്​കോ ചെയർമാൻ

കണ്ണൂർ: കേരള സ്റ്റേറ്റ് റബർ കോഒാപറേറ്റിവ് ലിമിറ്റഡ് (റബ്കോ) ചെയർമാനായി എൻ. ചന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. 2018-2023 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി എൻ. ചന്ദ്രൻ, കെ. കുഞ്ഞനന്തൻ, പാവൂർ നാരായണൻ, എം. പ്രസന്ന (കണ്ണൂർ), വി.എൻ. വാസവൻ, പി. വി.ശശികല (കോട്ടയം), കെ.വി. വിജയദാസ് എം.എൽ.എ, ടി.കെ. രാമദാസ് (പാലക്കാട്), കെ.ആർ. സീത, ഇ.വി. കൊച്ചുദേവസി (തൃശൂർ), കെ. കൃഷ്ണൻ (കോഴിക്കോട്), പാറക്കോൽ രാജൻ (കാസർകോട്), ഡി. വിശ്വസേനൻ (കൊല്ലം) എന്നിവർ ഭരണസമിതിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കെപ്പട്ടിരുന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം കൂടിയായ എൻ. ചന്ദ്രനെ രണ്ടാംതവണയാണ് റബ്കോ ചെയർമാനായി തിരഞ്ഞെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.