വെട്ടേറ്റ തെരുവുനായ്​ക്ക് പൊലീസുകാരുടെ കരുതൽ

കാഞ്ഞങ്ങാട്: തലക്ക് വെട്ടേറ്റ തെരുവുനായ്ക്ക് ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ പൊലീസുകാരുടെ സ്‌നേഹം നിറഞ്ഞ പരിചരണം. അടിയന്തര ശസ്ത്രക്രിയയും ചികിത്സയും ലഭിച്ചതോടെ നായ്ക്ക് ഇത് പുനര്‍ജന്മം. ഭക്ഷണവും യഥേഷ്ടം ലഭിച്ചതോടെ പൊലീസുകാരുടെ അരുമയായി അവൻ. മൂലക്കണ്ടത്തുവെച്ച് കഴിഞ്ഞദിവസമാണ് നായെ ഇതരസംസ്ഥാന തൊഴിലാളി തലക്ക് വെട്ടിയത്. സംഭവമറിഞ്ഞയുടൻ അഡീഷനല്‍ എസ്.ഐ എം.പി. പത്മനാഭ‍​െൻറ നേതൃത്വത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ വരുത്തി അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. പുറംതള്ളിയ തലച്ചോര്‍ മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ശരിയാക്കി. സര്‍ജന്മാരായ ഇ.എം. അവിനാശ്, വിക്രം കൃഷ്ണൻ, സായൂജ് എന്നിവർ നേതൃത്വം നല്‍കി. ശസ്ത്രക്രിയ കഴിഞ്ഞതോടെ പൊലീസുകാര്‍തന്നെ നായെ ഏറ്റെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചോറും പാലും ബിസ്‌കറ്റും ഒക്കെ ലഭിച്ചതോടെ വെട്ടേറ്റ വേദന മറന്ന് നായും ഹാപ്പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.