ഗ്രാമകിരണത്തിന് സര്‍ക്കാർ അംഗീകാരം

കാസർകോട്: കുടുംബശ്രീ ജില്ല മിഷ​െൻറ തനതു പദ്ധതിയായ ഗ്രാമകിരണത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കുടുംബശ്രീ വനിതകളും യുവശ്രീ അംഗങ്ങളും പുരുഷന്മാരും ചേര്‍ന്ന് തയാറാക്കിയ എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് എന്‍ജിനീയറിങ് വിഭാഗം ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് സര്‍ക്കാറി​െൻറ അംഗീകാരം. ഇനിമുതല്‍ ജില്ലയില്‍ തയാറാക്കുന്ന ഗ്രാമകിരണം ബള്‍ബുകള്‍ ഗവൺമ​െൻറ് സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ െക്വട്ടേഷനിലൂടെ വാങ്ങാം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ചെറുവത്തൂര്‍, ഉപ്പള എന്നിവിടങ്ങളില്‍ 51 പേര്‍ക്കാണ് പരിശീലനം ലഭ്യമായത്. കേവലം മൂന്നുദിവസം കൊണ്ടുതന്നെ ബള്‍ബുകള്‍ ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. തുടര്‍ന്ന് 15 ദിവസം നീണ്ട പരിശീലനത്തിലൂടെ ബള്‍ബുകളും സ്ട്രീറ്റ് ലൈറ്റുകളും ഉണ്ടാക്കുന്ന വിദ്യ സ്വായത്തമാക്കി. ഉണ്ടാക്കുന്ന ബള്‍ബുകള്‍ക്കും സ്ട്രീറ്റ് ലൈറ്റുകള്‍ക്കും ഒരുവര്‍ഷം വാറൻറി നല്‍കുന്നുണ്ട്. സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബള്‍ബുകെളക്കാള്‍ നിലവാരമുള്ളതും കുറഞ്ഞ വിലയില്‍ ലഭിക്കുന്നവയുമാണ് ഇവ. സംസ്ഥാനസര്‍ക്കാറി​െൻറ അംഗീകാരം ലഭിച്ച ഗ്രാമകിരണം ടീം അംഗങ്ങളെ ജില്ല മിഷന്‍ അഭിനന്ദിച്ചു. യോഗത്തില്‍ ജില്ല മിഷന്‍ കോഒാഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, എ.ഡി.എം.സിമാരായ സി. ഹരിദാസന്‍, പി. പ്രകാശന്‍, ഹരിദാസ്, ഡി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡി.പി.എം ഹരിപ്രസാദ് സ്വാഗതവും ബ്ലോക്ക് കോഒാഡിനേറ്റര്‍ ജസീം ഷക്കീല്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമകിരണം യൂനിറ്റുമായി സഹകരിക്കുന്നതി​െൻറ ആദ്യപടിയായി വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ സപ്ലൈ ഓര്‍ഡറി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽജബ്ബാര്‍ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.