ജില്ല സ്​പോർട്​സ്​ കൗൺസിലിനോട്​ അന്ധ ക്രിക്കറ്റ്​ കൂട്ടായ്​മ 'സഹതാപമല്ല വേണ്ടത്​ സഹകരണമാണ്'

കാസർകോട്: സഹതാപമല്ല വേണ്ടത് സഹകരണമാണ്, ഞങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ എന്തെങ്കിലും ഒന്ന് നടപ്പാക്കിത്തരണം -ജില്ല സ്പോർട്സ് കൗൺസിലിനോട് കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് കൂട്ടായ്മ ഭാരവാഹികളുടെ അപേക്ഷയാണിത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഉപ്പള പൈവളികെ സ്വദേശി മുനാസ് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെന്നായിരുന്നു ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറി​െൻറ മറുപടി. പുറത്തുനിന്ന് ആരോ പറയുന്നത് കേട്ടതായും സർക്കാറിൽനിന്ന് ഒരു ഉത്തരവും ലഭിച്ചില്ലെന്നും അേദ്ദഹം പറഞ്ഞു. ഇന്ത്യൻ ടീമിലെ ഏക മലയാളി കൂടിയാണ് മുനാസ്. ടൂർണമ​െൻറിനായി ശ്രീലങ്കയിലേക്ക് പോകുേമ്പാഴോ തിരിച്ച് നാട്ടിലെത്തിയപ്പോഴോ ഒന്നു വിളിച്ച് അഭിനന്ദിച്ചിട്ടുപോലുമില്ലെന്ന് മുനാസ് 'മാധ്യമ'ത്തോട് പറഞ്ഞു. കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാഴ്ച പരിമിതരുടെ ക്രിക്കറ്റ് കൂട്ടായ്മയായ നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ സൈറ്റ്ലെസ് വിവിധ ആവശ്യങ്ങൾക്കായി സ്പോർട്സ് കൗൺസിലി​െൻറ പടികൾ കയറിയിറങ്ങിയതാണ്. സാേങ്കതിക കാരണങ്ങളാണ് അവഗണനക്ക് പ്രധാന കാരണമെന്ന് നോർത്ത് മലബാർ ക്രിക്കറ്റ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ജിനീഷ് പറഞ്ഞു. അന്ധന്മാരുടെ ക്രിക്കറ്റ് ബൈലോയിൽ ഭേദഗതികൾ വരണം. നിലവിൽ സർക്കാർ നേരിട്ട് സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് ഗ്രാൻറ് നൽകുന്നുണ്ട്. സംഘടനക്ക് സർക്കാറി​െൻറ അംഗീകാരമില്ലാത്തതാണ് പ്രധാനതടസ്സം. തടസ്സങ്ങൾ നീക്കി സംഘടനക്ക് സർക്കാറി​െൻറ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 14 മുതല്‍ 25 വരെ കൊളംബോ ബര്‍ഹര്‍ റിക്രിയേഷന്‍ ക്ലബ് ഗ്രൗണ്ടിലും എയര്‍ഫോഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടന്ന മത്സരത്തിൽ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനമാണ് മുനാസ് കാഴ്ചവെച്ചത്. ഏകദിനത്തിൽ 17 പന്തിൽ 30 റൺസും ട്വൻറി ടൂർണമ​െൻറിൽ ഒാപണിങ് ബൗൾ ചെയ്യുകയും ഒരു വിക്കറ്റ് നേടുകയുംചെയ്തു. പകുതി കാഴ്ചയോടുകൂടി പിറന്നുവീണ മുനാസ് ഇല്ലായ്മകളോട് പൊരുതിയാണ് നേട്ടം കൈവരിച്ചത്. കാഴ്ച കുറവാണെങ്കിലും വെറുതെ ഇരിക്കാൻ തയാറല്ല. എല്ലാ ക്രിക്കറ്റ് ടൂർണമ​െൻറുകളും കാണും. ടൂർണമ​െൻറുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പടവുകൾ ഒാരോന്നും കുതിച്ചുകയറി. ആദ്യം ജില്ല നായകനും പിന്നാലെ കേരള ടീമി​െൻറ ഉപനായകസ്ഥാനവും തേടിവന്നു. കാഴ്ച പരിമിതർക്കായി ജില്ലയിൽ നല്ലൊരു ഗ്രൗണ്ടുപോലുമിെല്ലന്നതാണ് മുനാസി​െൻറ സങ്കടം. താളിപ്പടുപ്പിലെയും വിദ്യാനഗറിലെയും സ്റ്റേഡിയത്തിലാണ് പരിശീലനം. കോഴിക്കോട് ഫാറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ മുനാസ് പൈവളിെകയിലെ മുഹമ്മദി​െൻറയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങളായ സക്കീനക്കും ഖലീലിനും കാഴ്ച തീരെയില്ല. കരീം, മിസ്രിയ എന്നിവർ മറ്റു സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.