കണ്ടല്‍ സംരക്ഷണദിനം ആചരിച്ചു

കാസർകോട്: ജില്ല ഭരണകൂടവും പ്രാദേശിക കര്‍ഷകശാസ്ത്രജ്ഞന്‍ പി.വി. ദിവാകര​െൻറ ജീവനം പദ്ധതിയും ചേര്‍ന്ന് കണ്ടല്‍ സംരക്ഷണ ദിനമാചരിച്ചു. ജില്ലയിലെ പുഴ-കടല്‍-കായല്‍ തീരസംരക്ഷണത്തി​െൻറ ഭാഗമായി ജൂണ്‍ അഞ്ചിന് ഓരി കായലോരത്ത് അന്നത്തെ ജില്ല കലക്ടര്‍ ജീവന്‍ബാബുവി​െൻറ നേതൃത്വത്തിലായിരുന്നു ഒന്നാംഘട്ട പ്രവര്‍ത്തനം. ജി.എഫ്.എസ്.എസ് കാഞ്ഞങ്ങാട്, ജി.വി.എച്ച്.എസ് മടിക്കൈ, വി.ജി.എം.എ.എല്‍.പി സ്‌കൂള്‍ തൈക്കടപ്പുറം, തൈക്കടപ്പുറം തീരദേശ പൊലീസ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് രണ്ടാംഘട്ട പരിപാടി നടന്നത്. തൈക്കടപ്പുറം അഴിമുഖത്തെ ചതുപ്പില്‍ റൈസഫോറ, ഉപ്പൂറ്റി, നല്ലകണ്ടല്‍ ഇനത്തിലുള്ള അറുനൂേറാളം ചെടികള്‍ നട്ടുപിടിപ്പിച്ചു. മരക്കാപ്പ് കടപ്പുറത്തുനിന്നാരംഭിച്ച ബോധവത്കരണറാലി മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമതി ഫ്ലാഗ്ഓഫ് ചെയ്തു. ബോധവത്കരണത്തി​െൻറ ഭാഗമായി എം.പി. ചന്ദ്രന്‍, കെ. പ്രവീണ്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഗൗരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ പൊലീസ് എസ്.ഐ കെ. സുരേഷ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസര്‍ ജയപ്രകാശ്, ജി.എഫ്.എച്ച്.എസ് ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍, പി.ടി.എ പ്രസിഡൻറുമാരായ ഇസ്മായില്‍, കെ.പി. ഉമേശന്‍ എന്നിവര്‍ സംസാരിച്ചു. കെ. ശ്രീജ, പി. ഇന്ദു, എം. നികേഷ്, എന്‍.പി. ജുലൈദ്, ജി.വി.എച്ച്.എസ് എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഷൈന എന്നിവര്‍ നേതൃത്വം നല്‍കി. പടന്ന വില്ലേജ് ഓഫിസര്‍ അനില്‍ വര്‍ഗീസ് സ്വാഗതവും പി.വി. ദിവാകരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.