പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

കാസർകോട്: കാസര്‍കോട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ചൊവ്വാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ എട്ടിനും 12നുമിടയില്‍ പെരിയ പോളിടെക്‌നിക് കോളജിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. വൈകിയെത്തുന്നവരെ രജിസ്‌ട്രേഷന് അനുവദിക്കില്ല. ആകെ 43 ഒഴിവുകളുണ്ട്. ഒഴിവുള്ള സീറ്റുകളില്‍ ചൊവ്വാഴ്ചതന്നെ പ്രവേശനം നല്‍കും. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച എല്ലാ സര്‍ട്ടിഫിക്കറ്റി​െൻറയും അസ്സല്‍ സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് കരുതണം. ടി.സി നിര്‍ബന്ധമില്ല. പ്രവേശനം ലഭിച്ചുകഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പങ്കെടുക്കാം. ഫീസിനത്തില്‍ 3500 രൂപയും യൂനിഫോമിനുള്ള തുകയും കരുതണം. ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. സ്‌പോട്ട് അഡ്മിഷന്‍ സംബന്ധിച്ച പൊതുനിബന്ധനകളും സീറ്റുകളുടെ ഇനംതിരിച്ചുള്ള എണ്ണവും www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9495373926, 9446168969. -----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.