കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തിലെ പൊേസാളിഗെയിലെ റോഡ് വിഷയം സി.പി.എമ്മും ജന്മിയും ജില്ല ഭരണകൂടവും തമ്മിൽ നടക്കുന്ന ഒത്തുകളിയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. പൊസോളിഗെ വാർഡ് മുതൽ കേന്ദ്രസർക്കാറിൽവരെ സ്വാധീനമുണ്ടായിരുന്ന കാലത്താണ് സി.പി.എം ബെള്ളൂർ പഞ്ചായത്ത് ഭരിച്ചത്. അന്നൊന്നും ഒരുരൂപപോലും റോഡിന് നീക്കിെവച്ചില്ല. പൊസോളിെഗയിൽ റോഡ് സംബന്ധിച്ച് ഒരു തർക്കവുമില്ല. നിയമപ്രകാരമുള്ള റോഡാണിത്. എം.പി ഫണ്ട് അനുവദിച്ചാൽ മതി. അത് ചെയ്യാതെ എം.പി രാഷ്ട്രീയം കളിക്കുകയാണ്. 1995-2000, 2010-2015 കാലയളവുകളില്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിനായിരുന്നു. 2000 മുതല്‍ 2005 വരെ സി.പി.എമ്മും യു.ഡി.എഫും ചേര്‍ന്ന മുന്നണിയാണ് ഭരിച്ചത്. പ്രശ്നം പരിഹരിക്കാൻ അഞ്ചുവരെ സമയം നൽകിയിട്ടുണ്ട്. അതുണ്ടായില്ലെങ്കിൽ പൊസോളിഗെയിൽ ബി.ജെ.പി റോഡുണ്ടാക്കും. അപ്പോൾ സി.പി.എമ്മുകാർ കൊടികളുമായി വരാൻ പാടില്ല. ഹൈകോടതിയിൽനിന്ന് പഞ്ചായത്തിന് ഒരു നോട്ടിസും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കെ. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീധര ബെള്ളൂർ, ബി.ജെ.പി കാസര്‍കോട് മണ്ഡലം പ്രസിഡൻറ് എം. സുധാമ ഗോസാഡ, ബെള്ളൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയാനന്ദ കുള എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.