വീടുകളില്‍ ഔഷധ സസ്യങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്: നഗരത്തിലെ വീടുകളിൽ ഔഷധ സസ്യങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രവർത്തകർ. നഗരസഭയിലെ അഞ്ചാംവാര്‍ഡ് ശ്രീകൃഷ്ണ മന്ദിരം പ്രദേശത്തെ 250 വീടുകളിലാണ് ഔഷധഗുണം ഏറെയുള്ളതും അപൂര്‍വമായി മാത്രം ലഭിക്കുകയും ചെയ്യുന്ന വൃക്ഷത്തൈകൾ വിതരണം ചെയ്തത്. പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ പി.വി. ദിവാകര‍​െൻറ ജീവനം പദ്ധതിയുമായി ചേര്‍ന്നാണ് പദ്ധതി. വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എച്ച്.ആര്‍. ശ്രീധര്‍ നിര്‍വഹിച്ചു. ലയണ്‍സ് പ്രസിഡൻറ് എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. കുഞ്ഞിരാമന്‍നായര്‍, ജെ.കെ. ജനാർദനന്‍, ടി.വി. രാഘവന്‍, എം. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.