കർക്കടക കഞ്ഞിയുമായി ചൈത്രവാഹിനി ഫാർമേഴ്​സ് ക്ലബ്​

വെള്ളരിക്കുണ്ട്: കർക്കടകം വന്നതോടെ ഈ പ്രാവശ്യവും കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബി​െൻറ പ്രവർത്തകർ ഔഷധക്കഞ്ഞിയുമായി ജനങ്ങളിലേക്കിറങ്ങി. ഇത് നേരമ്പോക്കല്ല ഇവർക്ക്. പ്രത്യേകം തിരഞ്ഞെടുത്ത വളൻറിയർമാർക്ക് ആവശ്യമായ പരിശീലനം നൽകി ആയുർവേദ വിധിപ്രകാരം കഞ്ഞി തയാറാക്കിയാണ് വിതരണം ചെയ്യുന്നത്. ഇത് മൂന്നാം വർഷമാണ് കർക്കടക കഞ്ഞി വിതരണം. 50 തരം പച്ചമരുന്നുകൾ വനങ്ങളിൽനിന്നും കൃഷിയിടത്തിൽനിന്നും ശേഖരിച്ചാണ് കർക്കടക കഞ്ഞി തയാറാക്കുന്നത്. പച്ചമരുന്നുകൾ ശേഖരിക്കുന്നത് അഞ്ച് പേരടങ്ങിയ സംഘമാണ്. ഇവ കഴുകി അരച്ചെടുത്ത് കഞ്ഞി തയാറാക്കുന്നത് 10 പേരടങ്ങിയ സംഘവും. ക്ലബിലെ മറ്റംഗങ്ങളാണ് ഇവ വിതരണം ചെയ്യുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്കാണ് വിതരണം. ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മുഴുവൻ ആളുകൾക്കും സൗജന്യമായി കഞ്ഞി നൽകി. ഇനിയുള്ള ഏഴ് ദിവസം വൈകീട്ട് അഞ്ച് മുതൽ ക്ലബ് പരിസരത്തുവന്ന് ആവശ്യക്കാർക്ക് കഞ്ഞി വാങ്ങാം. ഔഷധക്കഞ്ഞിയുടെ പ്രാധാന്യം മലയോര മേഖലയിലെ ജനങ്ങളെ ബോധവത്കരിച്ചാണ് ക്ലബ് ഈ ആരോഗ്യ സംരക്ഷണ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ദിവസേന 300ലധികം ആളുകൾ ഉപഭോക്താക്കളായി എത്തുന്നുണ്ട്. കർക്കടക കഞ്ഞിയുടെ വിതരണത്തി​െൻറ ഭാഗമായി നടന്ന സെമിനാർ ഡെപ്യൂട്ടി കൃഷി ഡയറക്ടർ ജി.എസ്. സിന്ധുകുമാരി ഉദ്ഘാടനം ചെയ്തു. മാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡോ. ജിനോ ഗോപാൽ ക്ലാസെടുത്തു. ഇ.കെ. ഷിനോജ് സംസാരിച്ചു. ഷാജി ജോസഫ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.