വറുതിയുടെ നാളുകൾക്ക്​ വിട; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക്​

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും കണ്ണൂർ: മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മേഖലക്കും വറുതിയുടെ നാളുകള്‍ സമ്മാനിച്ച ട്രോളിങ് നിരോധനം ചൊവ്വാഴ്ച അവസാനിക്കും. പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച മുതല്‍ ചാകര തേടി കടലിലേക്ക്. 52 ദിവസമായി തുടര്‍ന്നുവന്ന ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സമാപിക്കുക. നിരോധനത്തെ തുടര്‍ന്ന് ഫിഷറീസ്, കോസ്റ്റൽ, മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് എന്നിവരുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ജില്ലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലയിലെ തൊഴിലാളികൾക്കും ട്രോളിങ് കാലയളവ് വറുതിയുടെ കാലം തന്നെയായിരുന്നു. ബോട്ടുകളെല്ലാം അറ്റകുറ്റപ്പണിക്കായി കരക്കടുപ്പിച്ചതിനാല്‍ പരമ്പരാഗത വള്ളങ്ങളിലെ മീന്‍പിടിത്തം മാത്രമായിരുന്നു ഏക ആശ്രയം. ചില ദിവസങ്ങളില്‍ കടലേറ്റം കൂടിയായതോടെ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറക്കാനാവാത്തതും ദുരിതം വര്‍ധിപ്പിച്ചു. കര്‍ക്കടകത്തിലെ കാറ്റും കോളും ചതിക്കല്ലേയെന്ന പ്രാര്‍ഥനയോടെയാണ് കടലോര മക്കള്‍ ബുധനാഴ്ച മുതൽ കടലിലേക്കിറങ്ങുന്നത്. ട്രോളിങ് കാലയളവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുന്‍കാലങ്ങളിലേതെന്ന പോലെ ഇക്കുറിയും പൂര്‍ണതോതില്‍ തൊഴിലാളികള്‍ക്കു ലഭിച്ചിട്ടില്ല. സൗജന്യ റേഷന്‍ വിതരണം പോലും പേരിലൊതുങ്ങി. ട്രോളിങ് പിന്‍വലിച്ചതോടെ ചെമ്മീന്‍, കിളിമീന്‍, കണവ തുടങ്ങിയ മത്സ്യങ്ങള്‍ സുലഭമാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.