മിന്നലിൽ വീട്ടിലെ മുറി കത്തിനശിച്ചു

കതിരൂർ: മിന്നലിൽ വീട്ടിെല കിടപ്പുമുറി കത്തിനശിച്ചു. ചുണ്ടങ്ങാപ്പൊയിൽ പള്ളിക്ക് സമീപം കെ.പി. അഹമ്മദി​െൻറ ഉടമസ്ഥതയിലുള്ള വൈറ്റ് ഹൗസി​െൻറ മുകളിലെ കിടപ്പുമുറിയാണ് പൂർണമായും കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറിയിലെ ഫർണിച്ചറുകളും എയർകണ്ടീഷനറും വസ്ത്രങ്ങളും ഇൻറീരിയർ െഡക്കറേറ്ററുകളുമുൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും കത്തിയമർന്നു. തീ പടരുേമ്പാൾ മുറിക്കകത്ത് ആരുമുണ്ടായിരുന്നില്ല. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടാണ് വീട്ടുകാർ മുകൾനിലയിൽ കയറിനോക്കിയത്. തീ പടർന്ന് വീട്ടിലെ മറ്റു മുറികൾക്കും കേടുപാടുകളുണ്ടായി. മിന്നലിനിടെയുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പാനൂരിൽനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.