വർഗീയതക്കെതിരെ ​െഎ.എൻ.എൽ കാമ്പയിൻ

കണ്ണൂർ: വർഗീയതയും തീവ്രവാദവും രാജ്യത്തെ നാശത്തിലേക്ക് മാത്രമേ നയിക്കൂവെന്നും അത് ജനങ്ങൾക്ക് ഒരുഗുണവും ചെയ്യില്ലെന്നും െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. മനുഷ്യമനസ്സുകളിൽ പരസ്പരസ്നേഹവും കാരുണ്യവുമാണ് നിറക്കേണ്ടതെന്നും സാഹോദര്യം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കും തീവ്രവാദത്തിനുമെതിരെ ആഗസ്റ്റ് ഒന്നുമുതൽ 31 വരെ െഎ.എൻ.എൽ നടത്തുന്ന കാമ്പയി​െൻറ ഭാഗമായി നടന്ന ജില്ല പ്രവർത്തകസമിതിയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മഹമ്മൂദ് പറക്കാട്ട് അധ്യക്ഷതവഹിച്ചു. പോപുലർ ഇക്ബാൽ, അഹമ്മദ് ഹാജി തലശ്ശേരി, പി.വി. മുത്തലിബ്, പി.കെ. മൂസ, വി.കെ. ഉമ്മർകുട്ടി, മുസ്തഫ ൈതക്കണ്ടി എന്നിവർ സംസാരിച്ചു. ഡി. മുനീർ സ്വാഗതവും കെ.പി. യൂസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.