കെട്ടിടനിർമാണ കരാറുകാരുടെ ധർണ

കണ്ണൂർ: ൈപ്രവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടനിർമാണ കരാറുകാർ കലക്ടറേറ്റ് ധർണ നടത്തി. സിമൻറ്, കമ്പി എന്നിവയൂടെ അന്യായ വിലവർധന തടയുക, നിർമാണമേഖലയിലെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണുക, ചെങ്കൽ മേഖലയിലെ വിലക്കയറ്റം തടയുക, നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം െചയ്തു. പി.ബി.സി.എ ജില്ല പ്രസിഡൻറ് സി. മോഹനൻ അധ്യക്ഷതവഹിച്ചു. പി. പ്രദീപൻ, പി.എ. ദ്വാരകനാഥ്, ടി. മനോഹരൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.