മാധ്യമപ്രവർത്തകർക്കുനേരെ പൊലീസ് അതിക്രമം

കണ്ണൂർ: യുവമോർച്ചയുടെ ഐ.ജി ഓഫിസ് മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ . ന്യൂസ് 18 കാമറമാൻ സുമേഷ് മൊറാഴ, അമൃത ടി.വി കാമറമാൻ പി.കെ. ശരത് കുമാർ എന്നിവരെയാണ് പ്രകോപനമില്ലാതെ പൊലീസുകാർ കൈയേറ്റം ചെയ്തത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്ന ദൃശ്യം ടൗൺ സ്റ്റേഷന് പുറത്തുനിന്ന് പകർത്തുന്നതിനിെടയായിരുന്നു അക്രമം. ശരത്തിന് നെഞ്ചിൽ ശക്തമായ ഇടിയേറ്റു. സുമേഷിന് കൈയിൽ മുറിവുണ്ട്. മാധ്യമപ്രവർത്തകർക്ക് നിർഭയമായി ജോലിചെയ്യാൻ സംരക്ഷണമൊരുക്കാൻ ബാധ്യസ്ഥരായ പൊലീസ് തന്നെ അകാരണമായി മർദിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി ജി. ശിവവിക്രമിന് പത്രപ്രവർത്തക യൂനിയൻ പരാതി നൽകി. അേന്വഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായി പൊലീസ് മേധാവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.