സൗജന്യ പരിശീലനം

കണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്നിക്കിന് കീഴിലെ കമ്യൂണിറ്റി െഡവലപ്മ​െൻറ് ത്രൂ പോളിടെക്നിക് സ്കീമിനു കീഴിൽ മട്ടന്നൂർ നൂറുൽ ഇസ്ലാം ട്രസ്റ്റ്, അഴീക്കോട് കനിവ് ചാരിറ്റബിൾ സൊസൈറ്റി എന്നീ എക്സ്റ്റൻഷൻ സ​െൻററുകളിൽ വനിതകൾക്ക് ബ്യൂട്ടീഷൻ കോഴ്സിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം എക്സ്റ്റൻഷൻ സ​െൻററുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 30ന് വൈകീട്ട് നാലുവരെ സ​െൻററുകളിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡ് കോപ്പി, വയസ്സ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. തയ്യൽ പരിശീലനം കണ്ണൂർ: റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് നബാർഡി​െൻറ സഹകരണത്തോടെ സൗജന്യ തയ്യൽപരിശീലനം നടത്തും. ആഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ഒരുമാസത്തെ പരിശീലന പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസവും ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയിൽ പ്രായമുള്ള യുവതികൾ പേര്, വയസ്, മേൽവിലാസം, ഫോൺനമ്പർ എന്നിവ കാണിച്ച് ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കാഞ്ഞിരങ്ങാട് പി.ഒ, കണ്ണൂർ-670142 എന്ന വിലാസത്തിൽ ആഗസ്റ്റ് 10ന്മുമ്പ് അപേക്ഷിക്കണം. ഫോൺ: 0460 2226573, 8129620530.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.