കണ്ണൂർ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ പ്രവാസികൾക്ക് വായ്പ നൽകും. റീ ടേൺ പദ്ധതി പ്രകാരം ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരും ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയെത്തിയവർക്കുമാണ് വായ്പ. പദ്ധതിപ്രകാരം വരുമാനദായകമായ ഏത് നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ഓട്ടോറിക്ഷ, ടാക്സി, പിക്കപ്പ് വാഹനം വാങ്ങാനും വായ്പ ലഭിക്കും. ആറ് മുതൽ ഏഴ് ശതമാനം വരെ പലിശനിരക്കിൽ പരമാവധി 20 ലക്ഷം രൂപ വരെ അനുവദിക്കും. തിരിച്ചടവ് കാലാവധി 84 മാസം. പ്രായപരിധി 65 വയസ്സ്. പദ്ധതി അടങ്കലിെൻറ 95 ശതമാനം വരെ വായ്പ ലഭിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ അനുവദിക്കാൻ മതിയായ ജാമ്യം ഹാജരാക്കണം. വായ്പയെടുക്കുന്നവർക്ക് പദ്ധതി അടങ്കലിെൻറ 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നുലക്ഷം രൂപ) തിരിച്ചടവിെൻറ ആദ്യ നാലുവർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് നൽകും. നോർക്ക റൂട്ട്സ് ശിപാർശചെയ്യുന്ന പ്രവാസികൾക്കാണ് പദ്ധതിപ്രകാരം വായ്പ അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.