കണ്ണൂർ: വെള്ളപ്പൊക്കവും മലയിടിച്ചിലിനും കാരണം വികല കാഴ്ചപ്പാടാണെന്ന് മിേസാറം ഗവർണർ കുമ്മനം രാജശേഖരൻ. 'സ്വച്ഛ് കണ്ണൂർ' എന്നപേരിൽ സേവാഭാരതി കണ്ണൂർ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിർമാർജന യജ്ഞവും സന്നദ്ധസേന രൂപവത്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടും തെൻറ വീടുപോലും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പരിസ്ഥിതിയെ മലിനീകരിച്ച് നമ്മൾ എങ്ങോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുട്ടനാട്ടിൽ രണ്ടുദിവസം തുടർച്ചയായി മഴപെയ്താൽ വെള്ളപ്പൊക്കവും രണ്ടുദിവസം മഴയില്ലെങ്കിൽ വരൾച്ചയുമാണ്. ജലസംഭരണികളായി തീേരണ്ട നെൽപാടങ്ങൾ നഷ്ടപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം. മണലൂറ്റും മറ്റൊരു കാരണമാണ്. 5.5 ലക്ഷം ഹെക്ടർ നെൽവയലുണ്ടായിരുന്നിടത്ത് രണ്ടു ലക്ഷം ഹെക്ടർ മാത്രമാണ് ഇപ്പോഴുള്ളത്. മുറ്റത്തെ ഇൻറർലോക്കും റോഡിലെ ടാറും ഒാടകളിലെ കോൺക്രീറ്റും കടന്ന് നദികൾ വഴി മഴവെള്ളം കടലിലേക്കെത്തുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. നാടിനെ രക്ഷിക്കാൻ പ്ലാസ്റ്റിക് വർജിക്കണം. മിസോറമിൽ പ്ലാസ്റ്റിക് ശേഖരിക്കാനാളുണ്ട്. ശബ്ദമലിനീകരണവുമില്ല. വികസനമെത്തിനോക്കാത്ത സ്ഥലമാണെങ്കിലും മണ്ണിനെ സ്നേഹിക്കുന്നവരാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. രക്ഷാധികാരി ഡോ. ബി.വി. ഭട്ട് അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് വിശിഷ്ടാതിഥിയായി. ജോയൻറ് സെക്രട്ടറി ടി.പി. രാജീവൻ പദ്ധതി അവതരിപ്പിച്ചു. സന്നദ്ധസേന യൂനിഫോം ബാഡ്ജ് എസ്.ബി.െഎ റീജനൽ മാനേജർ ആർ.വി. സുരേഷ് കുമാർ വിതരണംചെയ്തു. സേവാഭാരതി ജില്ല അധ്യക്ഷൻ വി.പി. മുരളീധരൻ സ്വാഗതവും സെക്രട്ടറി കെ.എം. മഹേഷ് നന്ദിയും പറഞ്ഞു. പ്രസംഗം എഴുതിവായിക്കണമെന്നാണ്, ഞാനത് മറന്നു! കണ്ണൂർ: മിസോറം ഗവർണറായി നിയമിതനാകുന്നതിനുമുമ്പ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറും പരിസ്ഥിതിവിഷയങ്ങളിൽ നേരിട്ടിടപെടുന്ന വ്യക്തിയുമായിരുന്നു കുമ്മനം രാജശേഖരൻ. കണ്ണൂരിൽ സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിർമാർജനയജ്ഞവും സന്നദ്ധസേന രൂപവത്കരണവും ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ എഴുതിത്തയാറാക്കിയ പ്രസംഗം കുമ്മനം രാജശേഖരൻ മറന്നു. പറയാനുേദ്ദശിച്ച കാര്യങ്ങൾ 10 മിനിറ്റിലധികം അവതരിപ്പിച്ചതിനുശേഷം 'പ്രസംഗം എഴുതിവായിക്കണമെന്നാണല്ലോ. ഞാൻ ആ കാര്യം മറന്നുപോയി' എന്നുപറഞ്ഞാണ് എഴുതിത്തയാറാക്കിയ, പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രസംഗം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.