കണ്ണൂർ: സൻസദ് ആദർശ് ഗ്രാമ യോജനയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ ഗ്രാമീണ റോഡുകളുടെ 12 കോടി രൂപയുടെ പ്രവൃത്തികൾക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിെൻറ ഭരണാനുമതി ലഭ്യമായതായി പി.കെ. ശ്രീമതി എം.പി അറിയിച്ചു. സൻസദ് ആദർശ് ഗ്രാമ യോജനയിൽ ഉൾപ്പെട്ട കുറ്റ്യാട്ടൂർ, പായം, കോളയാട്, കുന്നോത്ത്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ നാല് റോഡുകൾക്കാണ് ഭരണാനുമതി ലഭ്യമായത്. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ വടുവൻകുളം-വെങ്കണപ്പറമ്പ് റോഡിന് 3.60 കോടി, പായം ഗ്രാമപഞ്ചായത്തിലെ എടൂർ-കോളിക്കടവ് റോഡിന് നാല്, കോളയാട് ഗ്രാമപഞ്ചായത്തിലെ കോളയാട് എടക്കോട്ട റോഡിന് മൂന്ന്, കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുന്നോത്ത്പറമ്പ് -കണ്ണങ്കോട് റോഡിന് 80 ലക്ഷവുമാണ് അനുവദിച്ചത്. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന് സഹായകരമാവുന്ന ഈ റോഡുകളുടെ പ്രവൃത്തി എല്ലാ നടപടികളും പൂർത്തീകരിച്ച് ഉടൻ ആരംഭിക്കുമെന്നും പി.കെ. ശ്രീമതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.