എയിംസ്​, കേന്ദ്ര മെഡിക്കൽ കോളജ്​: ജില്ലയുടെ ആവശ്യങ്ങൾക്ക്​ ഉപരാഷ്​ട്രപതിയുടെ പിന്തുണ

കാസർകോട്: ജില്ലയിൽ കേന്ദ്ര മെഡിക്കൽ കോളജും എയിംസും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാസർകോടുനിന്നുമെത്തിയ നിവേദക സംഘത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവി​െൻറ പിന്തുണ. ജില്ലയിെല ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട് ബോധ്യമുള്ളതിനാൽ നിവേദക സംഘത്തി​െൻറ ആവശ്യത്തിന് ഒപ്പമുണ്ടെന്ന് അദ്ദേഹം നിവേദക സംഘത്തിന് ഉറപ്പുനൽകി. ഇക്കാര്യം ആേരാഗ്യ മന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അതുപോെല സംസ്ഥാന സർക്കാറിനും നിവേദനം നൽകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണണമെന്നും ഉപരാഷ്ട്രപതി നിർദേശിച്ചതായും സംഘം അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ന്യൂഡൽഹിയിൽ അദ്ദേഹത്തി​െൻറ വസതിയിൽ ചെന്നുകണ്ട്് നിവേദനം നൽകിയത്. പി. കരുണാകരനുപുറമെ, കണ്ണൂർ എം.പി പി.കെ. ശ്രീമതിയും മംഗളൂരു എം.പി നളിൻ കുമാർ കട്ടീലും ചേർന്നത് നിവേദക സംഘത്തിന് കൂടുതൽ ഉൗർജം പകർന്നു. എം. രാജഗോപാലൻ എം.എൽ.എ, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, സി.പി.െഎ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് സംഘത്തിലുള്ളത്. മുൻ മന്ത്രി ചെർക്കളം അബ്ദുല്ല മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ എന്നിവർ സംഘത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.