മാർച്ച്​ നടത്തി

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) ജില്ല മാർച്ചും ധർണയും നടത്തി. സർക്കിൾ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഡിവിഷൻ ഓഫിസിൽ സമാപിച്ചു. താണ ഡിവിഷൻ ഓഫിസിൽ നടന്ന ധർണ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് എം.വി. സഹദേവൻ അധ്യക്ഷതവഹിച്ചു. പി.എം. മുഹിയുദ്ദീൻ, എം.കെ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. ശ്രീധരൻ സ്വാഗതവും ട്രഷറർ ടി. രമണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.