കാഞ്ഞങ്ങാട്: നെഹ്‌റു കോളജ് സാഹിത്യവേദി ആഗസ്റ്റ് 10, 11 തീയതികളിൽ സംഘടിപ്പിക്കുന്ന ചെറുകഥ ശിൽപശാലയിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. കേരളത്തിലെ പ്രഫഷനല്‍ ഉൾപ്പെടെയുള്ള കോളജുകളിലെ തെരഞ്ഞെടുക്കപ്പെട്ട 100 കഥയെഴുത്തുകാരായ വിദ്യാർഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. മികച്ച ക്യാമ്പംഗത്തിന് സാഹിത്യവേദി ചെറുകഥ പുരസ്‌കാരം നൽകും. ചെറുകഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. ക്യാമ്പില്‍ താൽപര്യമുള്ളവര്‍ സ്വന്തം ചെറുകഥയുടെ കോപ്പി കോളജിെൻറ സാക്ഷ്യപത്രത്തോടൊപ്പം ആഗസ്റ്റ് അഞ്ചിന് മുമ്പ് അംബികാസുതന്‍ മാങ്ങാട്, ക്യാമ്പ് ഡയറക്ടര്‍, നെഹ്‌റു കോളജ്, പടന്നക്കാട് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തിലോ sahithyavedinasc@gmail.com എന്ന മെയില്‍ ഐഡിയിലോ അയക്കണം. ഫോൺ: 9061087842.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.