കണ്ണൂർ: സ്കൂളിൽ ചെന്ന് പഠനം നടത്താൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് 10ാംതരം, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്ക് തുല്യത പരീക്ഷ എഴുതാൻ ധനസഹായം നൽകുന്ന പദ്ധതിക്ക് സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്ക് ധനസഹായത്തിന് അർഹതയുണ്ട്. 10ാംതരം വിദ്യാർഥിക്ക് 2350 രൂപയും പ്ലസ് വൺ വിദ്യാർഥിക്ക് 2950 രൂപയും പ്ലസ് ടു വിദ്യാർഥിക്ക് 1950 രൂപയും ലഭിക്കും. ഫോൺ: 0497 2712255. അംഗപരിമിതർക്ക് സഹായമായി പരിരക്ഷ കണ്ണൂർ: അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലൻസ് സേവനം, ഭക്ഷണം, വസ്ത്രം തുടങ്ങിയ സേവനങ്ങൾ നൽകുന്നതിന് തുക അനുവദിക്കുന്ന സാമൂഹിക വകുപ്പിെൻറ നൂതന പദ്ധതി പരിരക്ഷക്ക് തുടക്കമായി. ജില്ല കലക്ടർ ചെയർമാനായ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസരിച്ച് അടിയന്തര ഘട്ടങ്ങളിലെ ആവശ്യങ്ങൾക്ക് മാത്രമാണ് തുക അനുവദിക്കുക. സേവനങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0497 2712254.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.