കണ്ണൂർ: വിച്ഛേദിക്കപ്പെട്ട ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ ബ്രോഡ് ബാൻഡ്, എഫ്.ടി.ടി.എച്ച് കണക്ഷനുകൾ പുനഃസ്ഥാപിക്കാനും പുതുതായി കണക്ഷനുകൾക്ക് അപേക്ഷിക്കാനും ജൂലൈ 27, 28, 30 തീയതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററുകളിലും മേളകൾ നടത്തും. നഗരപ്രദേശങ്ങളിൽ 1500 രൂപയും ഗ്രാമപ്രദേശങ്ങളിൽ 1200 രൂപയുമുള്ള ലാൻഡ്ലൈൻ വാർഷിക സ്കീമിലേക്ക് മാറുന്നതിനുള്ള സൗകര്യവുമുണ്ട്. ബ്രോഡ്ബാൻഡ് 675 പ്ലാനും അതിനു മുകളിലുമുള്ളവർക്ക് ലാൻഡ്ലൈനിൽനിന്നുള്ള എല്ലാ കോളുകളും സൗജന്യമാണ്. ബില്ല് സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിനും സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.