കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ നടക്കുന്ന ചാന്ദ്രപക്ഷത്തിന് 27ന് സമാപനം. 'മേലാങ്കോട്ട് മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി രണ്ടാഴ്ചയായി സ്‌കൂള്‍ ശാസ്ത്രരംഗത്തിെൻറ ആഭിമുഖ്യത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിദ്യാലയം വേദിയായത്. ആകാശ നിരീക്ഷണം, കലണ്ടര്‍ കൗതുകം, ബഹിരാകാശ ചിത്രപ്രദര്‍ശനം, വിഡിയോ ഷോ എന്നിവയോടൊപ്പം ഓഡിയോ വിഡിയോ പ്രശ്‌നോത്തരി എന്നിവയും സംഘടിപ്പിച്ചു. ചൊവ്വാഗ്രഹത്തെ സാക്ഷിയാക്കി ചന്ദ്രഗ്രഹണം നടക്കുമ്പോള്‍ ആ അപൂര്‍വ ആകാശവിസ്മയം ദർശിക്കാന്‍ ആറു കേന്ദ്രങ്ങളില്‍ രാത്രി നാല് മണിക്കൂര്‍ നീളുന്ന ജനകീയ ചന്ദ്രോത്സവം സംഘടിപ്പിക്കും. പാര്‍ക്കോ അതിയാമ്പൂര്‍, ഫ്രണ്ട്സ് കാലിക്കടവ്, നിട്ടടുക്കം അംഗന്‍വാടി, നെല്ലിക്കാട്ട് റെഡ്സ്റ്റാര്‍ ഗ്രന്ഥാലയം, പുതുവൈ ഇ.എം.എസ് ക്ലബ്, ബല്ല അഴീക്കോടന്‍ ക്ലബ് അടമ്പില്‍ എന്നീ കേന്ദ്രങ്ങളില്‍ ശാസ്ത്ര വിഡിയോ ക്ലാസ്, മെഗാ പ്രശ്‌നോത്തരി എന്നിവ നടക്കും. ചാന്ദ്രയാത്രയുടെ അമ്പതാണ്ട് പ്രമാണിച്ച് സ്‌കൂളിലെ അമ്പത് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചാന്ദ്ര ചരിത തിരുവാതിരയാണ് വേറിട്ട മറ്റൊരു പരിപാടി. ബാര ഗവ. ഹൈസ്‌കൂള്‍ അധ്യാപിക സുനിമോള്‍ ബളാലിേൻറതാണ് രചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.