കൂറ്റൻ പാറ റോഡിൽ പതിച്ചു;​ ദുരന്തമൊഴിവായത്​ തലനാരിഴക്ക്​

മരുതോം പുല്ലടി റോഡിൽ ഗതാഗതം പൂർണമായി നിലച്ചു വെള്ളരിക്കുണ്ട്: മരുതോം പുല്ലടി റോഡിൽ പാലകൊല്ലി വെള്ളച്ചാട്ടത്തിനു സമീപം കൂറ്റൻ പാറ 15 മീറ്റർ ഉയരത്തിൽനിന്ന് റോഡിലേക്ക് വീണു. ചൊവ്വാഴ്ച രാവിലെ 7.15ന് പുല്ലടിയിൽനിന്നും മരുതോംകുടി -കാഞ്ഞങ്ങാട് ബസ് കടന്നുപോയി നിമിഷങ്ങൾക്കകമാണ് വലിയ ശബ്ദത്തിൽ പാറ റോഡിലേക്ക് വീണത്. ഇൗ സമയം ബസ് 100 മീറ്റർ പിന്നിട്ടിരുന്നില്ല. പാറ വീണ് 10 മീറ്ററോളം റോഡ് തകർന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. പഴയ പോപുലർ എസ്‌റ്റേറ്റിനോട് ചേർന്നുള്ള ചെങ്കുത്തായ വനമേഖലയാണിത്. നേരെ താഴെ 15ഓളം കുടുംബങ്ങൾ താമസിക്കുന്ന സിവി പട്ടികജാതി കോളനിയാണ്. ഇവരെ തഹസിൽദാറുടെ നിർദേശത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. കോളനിയോട് ചേർന്നുള്ള കൂറ്റൻ പാറയും ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ്. അടിവാരങ്ങളിൽ താമസിക്കുന്നവരും വാഹനങ്ങളും സ്കൂൾ കുട്ടികൾ അടക്കമുള്ള വഴിയാത്രക്കാരും ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് മണ്ണിടിച്ചിലിനു കാരണമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാധാമണി, വൈസ് പ്രസിഡൻറ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് തഹസിൽദാർ കുഞ്ഞിക്കണ്ണൻ, വെള്ളരിക്കുണ്ട് പൊലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. റോഡിൽ വീണ പാറ ജാക്ക് ജാമർ ഉപേയാഗിച്ച് പൊട്ടിച്ചുമാറ്റുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.